< Back
Kerala

Kerala
മുക്കത്ത് സ്കൂൾ കെട്ടിടത്തിന്റ സൺഷേഡിലെ കോൺക്രീറ്റ് അടർന്നു വീണ് അധ്യാപികക്ക് പരിക്ക്
|27 Feb 2026 12:11 PM IST
മുത്തേരി സ്വദേശിനി വിദ്യയുടെ തലക്കാണ് പരിക്കേറ്റത്
മുക്കം: കോഴിക്കോട് മുക്കത്ത് സ്കൂൾ കെട്ടിടത്തിന്റ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്നു വീണ് അധ്യാപികക്ക് പരിക്ക്. സ്കൂളിലെ അധ്യാപികയായ മുത്തേരി സ്വദേശിനി വിദ്യയുടെ തലയ്ക്കാണ് പരിക്കേറ്റത്. മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കോണ്ക്രീറ്റാണ് അടർന്നു വീണത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നമ്പോഴാണ് അധ്യാപികയുടെ തലയിലേക്ക് കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണത്.
അധ്യാപികയുടെ തലയില്‍ മൂന്ന് തുന്നലുകളുണ്ട്. എന്നാല്‍ സംഭവം വിഷയമാക്കരുതെന്നും വാര്‍ത്തയാക്കരുതെന്ന നിലപാടിലായിരുന്നു അധികൃതര്‍. പത്ത് വര്‍ഷം മുന്‍പാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകതയാണ് കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴാന്‍ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.