< Back
Kerala

Kerala
ഉപഹാരമായി ലഭിച്ച സ്മാർട്ട് ടി.വി സ്കൂളിനു സമർപ്പിച്ച് അധ്യാപകൻ
|22 March 2024 10:49 PM IST
മഞ്ചേരി: സൗത്ത് ജി.എം.എൽ.പി സ്കൂളിലെ കുരുന്നുകൾക്ക് ഇനി പഠനത്തിനു സ്മാർട്ട് ടി.വിയും പ്രയോജനപ്പെടുത്താം. സകൂൾ അധ്യാപകൻ സിദ്ദീഖിന് ഉപഹാരമായി ലഭിച്ച ടി.വിയാണ് സ്കൂളിന് സമർപ്പിച്ചത്. അധ്യാപകർക്കായി നടത്തുന്ന കൂൾ പരീക്ഷക്കുള്ള പിന്തുണ ക്ലാസ്സുകൾ നൽകിയതിനു കൂൾ ബാച്ച് 14 അധ്യാപക കൂട്ടായ്മയാണ് അധ്യാപകൻ സിദ്ദീഖിന് സ്നേഹോപഹാരമായി സ്മാർട്ട് ടി.വി നൽകിയത്. ഇന്ന് സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക രാഗിണി സിദ്ദീഖിൽ നിന്നും അധ്യാപക കൂട്ടായ്മാ പ്രതിനിധികളിൽ നിന്നും സ്മാർട്ട് ടി.വി ഏറ്റുവാങ്ങി.