< Back
Kerala

Kerala
പാഠഭാഗങ്ങൾ എഴുതാത്തതിന് മൂന്നാം ക്ലാസുകാരിയെ തല്ലി പരിക്കേൽപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
|25 July 2023 6:14 PM IST
മെഴുവേലി സ്വദേശി ബിനോജ് കുമാറാണ് അറസ്റ്റിലായത്
പത്തനംതിട്ട: പത്തനംതിട്ടയിൽ മൂന്നാം ക്ലാസുകാരിയെ തല്ലി പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. മെഴുവേലി സ്വദേശി ബിനോജ് കുമാർ ആണ് അറസ്റ്റിലായത്. ഇടയാറമുള എരുമക്കാട് എൽപി സ്‌കൂളിലാണ് സംഭവം.
പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാർഥിയെ തല്ലിയത്. ചൂരൽ കൊണ്ട് കയ്യിൽ തല്ലി പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.