< Back
Kerala
Kannur, Sexual abuse, കണ്ണൂര്‍, ലൈംഗിക ചൂഷണം
Kerala

കണ്ണൂരില്‍ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

Web Desk
|
13 Jan 2023 7:46 AM IST

ഇയാൾക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്

കണ്ണൂര്‍: അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. കണ്ണൂർ, തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായ ഫൈസൽ. ഏഴാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ അധ്യാപകനാണ്. ഇയാൾക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്. അഞ്ച് വിദ്യാര്‍ഥികളാണ് പരാതികള്‍ എഴുതി നല്‍കിയത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പരാതികള്‍ നല്‍കും. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

ബി.ആർ.സിയുടെ കീഴിലുള്ള ഐ.ഇ.ഡി അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ ഇത്തവണ പീഡന വിവരം തുറന്നുപറയുന്നത്. ഈ വിവരം ചൈൽഡ് ലൈന് കൈമാറുകയും ഇവര്‍ മുഖേന പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.

Summary: Teacher who sexually exploited five female students arrested in Kannur

Similar Posts