< Back
Kerala
ശമ്പളകുടിശിക വിതരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പ്രതിഷേധം ശക്തമാക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകര്‍
Kerala

ശമ്പളകുടിശിക വിതരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പ്രതിഷേധം ശക്തമാക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകര്‍

Web Desk
|
25 Sept 2025 8:44 PM IST

മുൻപ് നൽകിയ ഉറപ്പുകൾ പാടേ അവഗണിച്ചു കൊണ്ട്, അധികൃതരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ പ്രതിഷേധം ശക്തമാക്കുന്നു.

ശമ്പളകുടിശിക വിതരണം, എൻട്രി കേഡർ ശമ്പളക്കുറവ് പരിഹരിക്കൽ, പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യമുള്ള തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിറ്റിഎയുടെ നേതൃത്വത്തിൽ സെപ്തംബർ 22 ന് കരിദിനവും, 23ന് ധർണ്ണയും നടത്തിയിരുന്നു. എന്നാൽ മുൻപ് നൽകിയ ഉറപ്പുകൾ പാടേ അവഗണിച്ചു കൊണ്ട്, അധികൃതരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഈ അവസ്ഥയിൽ പ്രതിഷേധം ശക്തമാക്കുകയല്ലാതെ മറ്റു മാർഗളില്ലെന്നും സംഘടന അറിയിച്ചു.

ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന നടപടികളുമായി മുന്നോട്ടു പോകുവാൻ സംഘടന തീരുമാനിച്ചു

1. സെപ്റ്റമ്പർ 26 മുതൽ നിസ്സഹരണസമരം തുടങ്ങും, ഔദ്യോഗിക ചർച്ചകളിൽ നിന്നും വിട്ടുനിൽക്കും.

2. സെപ്റ്റമ്പർ 29 നു വിദ്യാർഥികളുടെ തിയറി ക്ലാസുകളിൽ നിന്നും വിട്ടുനിൽക്കും.

3. ഒക്ടോബർ 3 നു മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും

4. ഒക്ടോബർ 10 നു മെഡിക്കൽ കോളേജുകളിൽ ഉച്ചക്കു ഒരു മണിക്കു ധർണ്ണ നടത്തും

സംഘടനയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പടിപടിയായി അദ്ധ്യയനം നിർത്തുന്നതും ഒപി ബഹിഷ്കരണം അടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ, സംഘടന നിർബന്ധിതമാകുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം റ്റി ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സിഎസ് എന്നിവർ അറിയിച്ചു.

Related Tags :
Similar Posts