< Back
Kerala

Kerala
വേങ്ങരയിൽ അധ്യാപികയുടെ മരണം; സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ
|23 Nov 2022 4:13 PM IST
കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44) ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
മലപ്പുറം: വേങ്ങരയിൽ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44) ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
വേങ്ങര ഗേൾസ് സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. മരിച്ച അധ്യാപികയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദനത്തിലാക്കിയതാണ് അധ്യാപിക ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.