< Back
Kerala
നഷ്ടപരിഹാരം നൽകേണ്ടത് ടീകോം; കരാർ പതിപ്പ് മീഡിയവണിന്
Kerala

നഷ്ടപരിഹാരം നൽകേണ്ടത് ടീകോം; കരാർ പതിപ്പ് മീഡിയവണിന്

Web Desk
|
5 Dec 2024 1:29 PM IST

2017ൽ പൂർത്തിയാകേണ്ട പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടത് ടീകോം

തിരുവനന്തപുരം: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിനു വിരുദ്ധം. 2007ലെ സ്മാർട്ട് സിറ്റി കരാറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്നെന്ന് കരാറിൽ വ്യക്തമാകുന്നു. 2007ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറിൽ തൊഴിലവസരങ്ങളെക്കുറിച്ചും, കെട്ടിടനിർമാണത്തെക്കുറിച്ചും നിബന്ധനങ്ങളുണ്ടായിരുന്നു. ഇത് നടപ്പാക്കുമെന്ന് ടീകാം ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇത് പത്ത് വർഷത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ പ്രദേശത്ത് വിചാരിച്ചതിന്റെ പത്ത് ശതമാനം മാത്രമേ പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളു. ഈ കരാർ സമയബന്ധിതമായി പൂർത്തിയാക്കാനാകാത്തതിനാൽ ടീകോമാണ് സർക്കാരിന് പണം നൽകേണ്ടത്. സർക്കാർ നഷ്ടപരിഹാരത്തുക നൽകി ഒഴിവാക്കാനുള്ള നയം ഇതിന് വിരുദ്ധമാണ്.

ടീ കോമിന് നഷ്ടപരിഹാരം കൊടുക്കാനുള്ള തീരുമാനം കരാറിന് വിരുദ്ധമെന്ന് ഐ.ടി വിദഗ്ധൻ ജോസഫ് സി. മാത്യുവും അഭിപ്രായപ്പെട്ടു. ചില മൂലധന ശക്തികൾ കൂടി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതിനു പിന്നിൽ. എല്ലാ നിബന്ധനകളും അംഗീകരിച്ചാണ് അവർ കരാറിൽ ഏർപ്പെട്ടതെന്നും വി.എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പറഞ്ഞു.

വാർത്ത കാണാം-

Related Tags :
Similar Posts