< Back
Kerala

Kerala
വടകരയിൽ തോണി മറിഞ്ഞ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
|28 Oct 2023 10:14 PM IST
മാഹി കനാലിൽ വൈകിട്ട് ആറ് മണിയോടെയാണ് തോണി മറിഞ്ഞത്
വടകര ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. വടക്കെ വലിയാണ്ടി സുധീറിന്റെ മകൻ ആദിദേവ് ,കേക്കണ്ടി സുധീറിന്റെ മകൻ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്.
മാഹി കനാലിൽ വൈകീട്ട് ആറ് മണിയോടെയാണ് തോണി മറിഞ്ഞത്. തുടർന്ന് വിദ്യാർഥികൾ കനാലിലെ പായലിൽ കുടുങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു. കനാലിന്റെ വശത്തിലെ കണ്ടൽച്ചെടിയിൽ പിടിച്ച് അഭിമന്യു എന്ന കുട്ടി രക്ഷപെട്ടു.
അഭിമന്യൂ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.