< Back
Kerala
കേരളത്തിൽ ചൂട് കടുക്കുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

കേരളത്തിൽ ചൂട് കടുക്കുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk
|
23 March 2026 4:24 PM IST

മാർച്ച് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സത്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജില്ല തിരിച്ചുള്ള താപനില പ്രവചനം:

  • 38°C വരെ: പാലക്കാട്, കൊല്ലം.
  • 37°C വരെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം.
  • 36°C വരെ: തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പം (Humidity) കൂടുതലായിരിക്കുമെന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്ക്കാണ് (Hot & Humid weather) സാധ്യതയുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ:

  • ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
  • നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.
  • പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തുക.

കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Similar Posts