< Back
Kerala
സംസ്‌ഥാനത്ത്‌ താപനില ഇനിയും കൂടും; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Kerala

സംസ്‌ഥാനത്ത്‌ താപനില ഇനിയും കൂടും; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Web Desk
|
9 March 2025 3:56 PM IST

കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ, സൂര്യരശ്മികളിൽ നിന്നുള്ള അൾട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. കാസർകോട് ചീമേനിയിൽ സൂര്യാഘാതമേറ്റ് വയോധികൻ ഇന്നലെ മരിച്ച സംഭവം ഏറെ ആശങ്ക പടർത്തുന്നുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന മുൻകരുതലുകൾ ജനങ്ങൾ പാലിക്കണമെന്നാണ് നിർദേശം.

Similar Posts