< Back
Kerala

Kerala
ആലപ്പുഴയിൽ പത്തുവയസുകാരൻ മരിച്ച നിലയിൽ
|9 Oct 2021 9:49 PM IST
മാതാവ് വീടിന് സമീപമുള്ള റേഷൻ കടയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്
ആലപ്പുഴ കായംകുളം എരുവയിൽ പത്തുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എരുവ സ്വദേശി വേണുവിന്റെ മകൻ അക്ഷയിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാവ് വീടിന് സമീപമുള്ള റേഷൻ കടയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലാണുള്ളത്.