< Back
Kerala

Kerala
തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ചു
|3 May 2024 6:02 PM IST
കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
കൊച്ചി: തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. മാവോയിസ്റ്റ് നേതാക്കളായ നാലുപേർക്കെതിരെയാണ് കുറ്റപത്രം. ഐപിസി, യുഎപിഎ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. തിരുവെങ്കിടം, ശ്രീമതി, ലത, സുന്ദരി എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ലതയ സുന്ദരി എന്നിവർ ഒളിവിലാണ്.
2023 നവംബർ ഏഴിനാണ് തലപ്പുഴയിൽ വച്ച് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാന്റോസിന് നേരെ വെടിവെപ്പ് ഉണ്ടായത്. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.