< Back
Kerala

Kerala
തലശ്ശേരി ബ്രണ്ണൻ കോളേജിൽ റാഗിംങ് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് മർദ്ദനമേറ്റതായി പരാതി
|12 Nov 2022 1:15 AM IST
ഒന്നാം വർഷ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് റാഗ് ചെയ്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെയാണ് മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്
തലശ്ശേരി: തലശ്ശേരി ബ്രണ്ണൻ കോളേജിൽ റാഗിംങ് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് മർദ്ദനമേറ്റതായി പരാതി. കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് റാഗ് ചെയ്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെയാണ് മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.
കോളേജിന് സമീപം വിദ്യാർത്ഥികൾ താമസിക്കുന്ന മുറിയിൽ വെച്ച് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ശരത്ത് രവീന്ദ്രൻ, പിണറായി ഏരിയ പ്രസിഡന്റ് ബിനിൽ, സെക്രട്ടറി നിവേദ് എന്നിവരടങ്ങുന്ന സംഘം മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥികളെ തലശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.