< Back
Kerala
തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫീസിന് തീവെച്ചു
Kerala

തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫീസിന് തീവെച്ചു

Web Desk
|
3 July 2022 9:31 AM IST

ഓഫീസ് അടിച്ചുതകർത്ത് അകത്തു കയറിയ അക്രമികൾ ഫർണീച്ചറുകളും ടി.വി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തീവെച്ചു നശിപ്പിച്ചു.

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കുറ്റിക്കോൽ ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

ഓഫീസ് അടിച്ചുതകർത്ത് അകത്തു കയറിയ അക്രമികൾ ഫർണീച്ചറുകളും ടി.വി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തീവെച്ചു നശിപ്പിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.


Similar Posts