< Back
Kerala

Kerala
കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
|7 Oct 2021 7:05 PM IST
ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കോഴിക്കോട് താമരശ്ശേരി ചുടലമുക്കില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഗെയ്റ്റില്‍ ഇടിച്ച് മറഞ്ഞ് യുവാവ് മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങല്‍ കണ്ണന്‍കോടുമ്മല്‍ രാജുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓമശ്ശേരി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. ബിച്ചാകന്റെയും ദേവകിയുടെയും മകനാണ് രാജു. ഭാര്യ: ഓമന. മക്കള്‍: അനാമിക, അനഘ.