< Back
Kerala
Thamarassery abduction case, one arrested
Kerala

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ അറസ്റ്റിൽ

Web Desk
|
16 July 2024 11:33 AM IST

പണമിടപാടുമായി ബന്ധപ്പെട്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷദിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് അമ്പായത്തോട് സ്വദേശി അൽഷാജ് ആണ് പിടിയിലായത്. പണമിടപാടുമായി ബന്ധപ്പെട്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

മൂഴിക്കൽ സ്വദേശി ഹർഷദിനെ ശനിയാഴ്ച രാത്രി അടിവാരത്ത് വെച്ചാണ് കാണാതാകുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. ഈ അന്വേഷണം നടക്കവേയാണ് ഇന്നലെ ഹർഷാദിനെ കണ്ടെത്തുന്നത്.

10 ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ ഹർഷദിനെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കോൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ടവർ ലൊക്കേഷൻ അനുസരിച്ച് പൊലീസ് വൈത്തിരിയിൽ എത്തും എന്നറിഞ്ഞ സംഘം, ഇവിടെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന ഹർഷദിനെ വൈത്തിരി ടൗണിൽ കൊണ്ടുവിടുകയായിരുന്നു.

തുടർന്ന് വൈത്തിരിയിൽ നിന്ന് ഹർഷാദ് ബസിൽ കയറി അടിവാരത്തെത്തി. ഇവിടെ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനകൾക്കടക്കം വിധേയനാക്കുകയായിരുന്നു.

Similar Posts