< Back
Kerala
ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് വിദ്യാർഥിക്ക് പരിക്ക്; 16കാരിയെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടു
Kerala

ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് വിദ്യാർഥിക്ക് പരിക്ക്; 16കാരിയെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടു

Web Desk
|
25 Sept 2024 4:38 PM IST

പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്നും പെൺകുട്ടി

കോഴിക്കോട്: താമരശേരിയിൽ സ്വകാര്യ ബസിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്. പരിക്കേറ്റ കുട്ടിയെ ബസ് ജീവനക്കാർ വിജനമായ വഴിയിൽ ഇറക്കിവിട്ടതായി പരാതി. താമരശേരി - കട്ടിപ്പാറ റൂട്ടിൽ ഓടുന്ന ഗായത്രി എന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി. ഇന്നലെ രാവിലെ ബസിൽ കയറിയ കുട്ടിയ്ക്ക് തിരക്ക് കാരണം അകത്തേക്ക് കയറാനായിരുന്നില്ല. ഇതിനിടെ ബസിന്‍റെ ഡോർ അടഞ്ഞു. ഡോറിനിടയിൽ കുടുങ്ങിയ കുട്ടിയേയും കൊണ്ട് രണ്ട്‌ സ്‌റ്റോപ് ദൂരം ബസ് പോയി. പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിക്കാൻ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും പെൺകുട്ടി പറഞ്ഞു. സംഭവം നടന്നയുടനെ പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിയെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.


Similar Posts