< Back
Kerala

Kerala
കോഴിക്കോട് താമരശ്ശേരിയിൽ സ്‌കൂട്ടറിൽ ബസ് ഇടിച്ച് ദമ്പതികൾക്ക് പരിക്ക്
|3 April 2024 9:23 AM IST
മുക്കം കാരശ്ശേരി വല്ലത്തായിപാറ സ്വദേശികളായ സവാദ് (27), ഭാര്യ ശർമിള ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം സ്‌കൂട്ടറിൽ ബസ് ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുക്കം കാരശ്ശേരി വല്ലത്തായിപാറ സ്വദേശികളായ സവാദ് (27), ഭാര്യ ശർമിള ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിച്ച ബസ് നിർത്താതെ പോവുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.