< Back
Kerala

Kerala
താമരശ്ശേരിയിൽ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
|24 Sept 2022 9:47 AM IST
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അമീനെ കാണാതായത്
കോഴിക്കോട്: താമരശ്ശേരി അണ്ടോണയിൽ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ സമീപത്തുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അമീന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അമീനെ കാണാതായത്. കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വെള്ളച്ചാൽ വി സി അഷ്റഫിന്റെ മകനാണ് മരിച്ച മുഹമ്മദ് അമീൻ.
ഇന്നലെ മുതൽ പൊലീസും ഫയർഫോഴ്സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.