< Back
Kerala
m.k muneer, muslim league
Kerala

'പ്രാർഥനകൾക്ക് നന്ദി'; ആശുപത്രിയില്‍ നിന്ന് എം.കെ മുനീർ

Web Desk
|
17 Dec 2022 9:53 PM IST

'ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരും'

കോഴിക്കോട്: എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയറിച്ച് എം.കെ മൂനീർ എംഎൽഎ. ഇന്നലെ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നും മുനീർ ഫേസ്ബുക്കിൽ കുറിച്ചു. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

'പ്രിയമുള്ളവരെ,

എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.

എന്റെ ആൻജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി.'

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിമൂലമുണ്ടായ അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയതെങ്കിലും രക്തസമ്മർദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർധിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Tags :
Similar Posts