< Back
Kerala
Thanthonni Thuruth protest
Kerala

വെള്ളക്കെട്ട് കൊണ്ട് പൊറുതിമുട്ടി താന്തോണിതുരുത്ത് നിവാസികൾ; വീണ്ടും സമരത്തില്‍

Web Desk
|
10 Dec 2024 1:49 PM IST

തുരുത്തിൽ വെള്ളം കയറിയതോടെയാണ് ഗോശ്രീ ഡെവലപ്മെന്‍റ് അതോറിറ്റി ഓഫീസിന് മുന്നിൽ ഇന്ന് പുലർച്ചെ സമരം ആരംഭിച്ചത്

കൊച്ചി: വെള്ളക്കെട്ട് കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചി താന്തോണിതുരുത്ത് നിവാസികൾ വീണ്ടും സമരത്തിൽ. വേലിയേറ്റത്തെ തുടർന്ന് തുരുത്തിൽ വെള്ളം കയറിയതോടെയാണ് ഗോശ്രീ ഡെവലപ്മെന്‍റ് അതോറിറ്റി ഓഫീസിന് മുന്നിൽ ഇന്ന് പുലർച്ചെ സമരം ആരംഭിച്ചത്.

നല്ലൊരു മഴ പെയ്താലോ വേലിയേറ്റമുണ്ടായാലോ വെള്ളത്തിയിലാകും താന്തോണിതുരുത്ത്. ഇവിടേക്കുള്ള ബണ്ട്‌ നിർമാണത്തിന്‍റെ പ്രാഥമികഘട്ടം കഴിഞ്ഞമാസം തുടങ്ങുമെന്ന വാഗ്ദാനവും പാഴ് വാക്കായി. ഇതോടെയാണ് ദ്വീപ് നിവാസികൾ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങിയത്. സമരത്തിന് പിന്തുണയുമായി ടി.ജെ വിനോദ് എംഎൽഎയും എത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ ആവശ്യത്തിന് ശാശ്വത പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ.



Similar Posts