< Back
Kerala

Kerala
തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും
|10 Jan 2026 12:05 PM IST
കരമന സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് ദേഹാസ്വസ്ഥ്യമുണ്ടായത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ദേഹാസ്വാസ്ഥ്യം. കരമന സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ഉടന്‍ ജയിലിലേക്ക് മാറ്റും.
ദേഹാസ്വസ്ഥ്യത്തിന്റെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമല്ല. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.