< Back
Kerala

Kerala
താനൂർ കസ്റ്റഡി മരണം; താമിർ ജിഫ്രിയെ മർദിച്ച ഡാൻസാഫ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഒളിവിൽ തുടരുന്നു
|27 Aug 2023 8:49 AM IST
എസ്.ഐ കൃഷ്ണലാൽ ഉൾപ്പടെയുള്ള മറ്റ് നാല് പൊലീസ് ഉദ്യോഗസ്ഥരെ കൂടി വരും ദിവസങ്ങളിൽ പ്രതി ചേർത്തേക്കും.
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയെ മർദിച്ച ഡാൻസാഫ് സ്ക്വഡ് ഉദ്യോഗസ്ഥർ ഒളിവിൽ തുടരുന്നു. ഇവരെ പ്രതി ചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്.ഐ കൃഷ്ണലാൽ ഉൾപ്പടെയുള്ള മറ്റു നാലു പൊലീസ് ഉദ്യോഗസ്ഥരെ കൂടി വരും ദിവസങ്ങളിൽ പ്രതി ചേർത്തേക്കും. കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം ഇറങ്ങുന്നത് വൈകുകയാണ്.