< Back
Kerala

Kerala
താനൂർ കസ്റ്റഡി കൊലപാതകം; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
|6 Sept 2023 9:28 AM IST
മഞ്ചേരി ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മഞ്ചേരി ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഒന്നാം പ്രതി ജിനേഷ്, രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി അഭിമന്യൂ, നാലാം പ്രതി വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവർ വിദേശത്തേക്ക് കടന്നതായാണ് വിവരം.
താനൂർ കസ്റ്റഡി കൊലപാതകത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സെപ്റ്റംബർ 7ന് മുൻപായി ഹൈക്കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.