< Back
Kerala

Kerala
താനൂരിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവം; മാതൃസഹോദരിയും അറസ്റ്റിൽ
|6 March 2024 11:31 AM IST
കേസിൽ മാതാവ് ജുമൈലത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം: താനൂരിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മാതാവ് ജുമൈലത്തിന്റെ സഹോദരിയും അറസ്റ്റിൽ. ഒട്ടുംപുറം സ്വദേശി ആണ്ടിപ്പാട്ട് ബീവിജയെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ് ചെയ്തത്.
മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊന്നു കൂഴിച്ചുമൂടിയത്. കേസിൽ മാതാവ് ജുമൈലത്തിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷമായി ഭർത്താവുമായി അകന്നുകഴിയുകയാണ് ജുമൈലത്ത്. കുഞ്ഞ് ജനിച്ചത് പുറത്തറിയാതിരിക്കാനാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ മൊഴി.