< Back
Kerala
ഗുരുവായൂരില്‍ ഥാര്‍ പുനര്‍ലേലം ചെയ്തു; 43 ലക്ഷത്തിന് പ്രവാസി സ്വന്തമാക്കി
Kerala

ഗുരുവായൂരില്‍ ഥാര്‍ പുനര്‍ലേലം ചെയ്തു; 43 ലക്ഷത്തിന് പ്രവാസി സ്വന്തമാക്കി

Web Desk
|
6 Jun 2022 11:54 AM IST

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയ് കുമാറാണ് ഥാര്‍ സ്വന്തമാക്കിയത്.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ വാഹനം പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയ് കുമാറാണ് ഥാര്‍ സ്വന്തമാക്കിയത്.

പ്രവാസി വ്യവസായിയാണ് വിഘ്‌നേഷ് വിജയ് കുമാര്‍. ഥാര്‍ സ്വന്തമാക്കാന്‍ 43 ലക്ഷത്തിന് പുറമെ 12 ശതമാനം ജി.എസ്.ടി കൂടി നൽകണം.

മഹീന്ദ്ര കമ്പനി 2021 ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ആ മാസം തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിയാണ് ഥാര്‍ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.

ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. ഇതിന് ശേഷമാണ് ഥാർ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിട്ടത്.

Related Tags :
Similar Posts