< Back
Kerala

Kerala
പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി
|21 Aug 2025 3:00 PM IST
വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്
പാലക്കാട്: പാലക്കാട് വിളത്തൂരിൽ ആറുവയസുകാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്.
പിതാവിന്റെ കൈയിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.