< Back
Kerala
ആ NM നിതീഷ് മുരളീധരന്‍, ആര്‍എസ്എസ്  ക്യാമ്പുകളില്‍ നടക്കുന്നത്  ടോര്‍ച്ചറിങ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ അനന്തു അജിയുടെ മരണമൊഴി പുറത്ത്‌

Photo| Special Arrangement

Kerala

'ആ NM നിതീഷ് മുരളീധരന്‍, ആര്‍എസ്എസ് ക്യാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ്' ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ അനന്തു അജിയുടെ മരണമൊഴി പുറത്ത്‌

Web Desk
|
15 Oct 2025 7:46 PM IST

RSS കാരുമായി ഇടപെഴകരുതന്നും അവർ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിൽ

കോട്ടയം: RSS ശാഖയിൽ പീഡനമേറ്റെന്ന വെളിപ്പെടുത്തൽ നടത്തി ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു സജിയുടെ മരണമൊഴി വീഡിയോ പുറത്ത്. നാല് വയസ്സു മുതൽ നിരന്തര ലൈംഗീക പീഡനനത്തിനിരയായി. RSS കാരുമായി ഇടപെഴകരുതന്നും അവർ കുട്ടികളെ ലൈഗീകമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിൽ. നിതീഷ് മുരളീധരൻ എന്ന ആളായാണ് തന്നെ നിരന്തര പീഡനത്തിന് ഇരയാക്കിയതെന്നും ഇസ്റ്റാഗ്രാം പോസ്റ്റിൽ അനന്തു പറഞ്ഞു.

താൻ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയിൽ പങ്കുവെയ്ക്കുന്നു. ആ‍‍‍‍‍ർഎസ്എസ് കാമ്പുകളിൽ നടക്കുന്നത് ടോ‍ർച്ചറിങ് ആണെന്നും നിതീഷ് മുരളീധരൻ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂൾ ചെയ്ത ഇസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു. പ്രതി ആ‍‍‍‍‍ർഎസ്എസിൻ്റെ സജീവ പ്രവർത്തകനായി നാട്ടിൽ നല്ലപേരുപറഞ്ഞു നടക്കുന്നതായും താൻ വലിയ വിഷാദത്തിലേക്ക് കടന്നതായും വ്യക്തമാക്കുന്നു. നിതീഷ് മുരളീധരൻ്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യൽ മീഡിയ അക്കൌണ്ടും അപ്രത്യക്ഷമായി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

കോട്ടയം സ്വദേശി ഐടി പ്രൊഫഷണൽ അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഇൻസ്റ്റ​ഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്.

Similar Posts