
ആവേശപ്പോരിന് പുന്നമട; ആരാകും ജലരാജന്‍?
|എഴുപത്തി ഒന്നാമത് നെഹ്‌റു ട്രോഫി ജലമേളയാണ് ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കുന്നത്
ആലപ്പുഴ: എഴുപത്തി ഒന്നാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കും. 71 വള്ളങ്ങളാണ് ഇക്കുറി മാറ്റുരക്കുന്നത്. ചരിത്രത്തിലാദ്യമായി 21 ചുണ്ടന്‍ വള്ളങ്ങള്‍ എ ഗ്രേഡ് വിഭാഗത്തില്‍ മത്സര രംഗത്തെത്തിയതോടെ 6 ഹീറ്റ്‌സ് മത്സരങ്ങളും ചുണ്ടന്‍ വിഭാഗത്തില്‍ നടക്കും.
കാലോചിതമായി പരിഷ്‌കരിച്ച പെരുമാറ്റച്ചട്ടങ്ങളോടെയാണ് ഇക്കുറി നെഹ്‌റുട്രോഫി ജലമേള. മത്സരവള്ളങ്ങളുടെ ഫിനിഷിഗ് ടൈം മൈക്രോസെക്കന്‍ഡ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
മൈക്രോ സെക്കന്‍ഡിലും ചെറിയ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്യുന്ന വള്ളങ്ങളില്‍ വിജയികളെ നറുക്കെടുപ്പിലൂടെ ആകും നിശ്ചയിക്കുക. രാവിലെ 11 മുതല്‍ ചെറു വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം തുടങ്ങും. നാലുമണിക്കാണ് ഫൈനല്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്യുക.