< Back
Kerala

Kerala
മോഡലുകളുടെ അപകട മരണം പ്രത്യേക സംഘം അന്വേഷിക്കും
|18 Nov 2021 11:21 AM IST
ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും
കൊച്ചിയിലെ മോഡലുകളുടെ അപകട മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും.
അതേസമയം നമ്പര്‍ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അപകടത്തിൽ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റ് മൊഴി നല്‍കി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാക്കാതെ യാത്ര തുടർന്ന പശ്ചാത്തലത്തിലാണ് സൈജുവിനെ ഇവർക്ക് പിന്നാലെ അയച്ചതെന്നും മൊഴി. അതേസമയം ഷൈജു കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. റോയിയേയും ജീവനക്കാരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.