< Back
Kerala
kuttyadi rape

കുറ്റ്യാടി പൊലീസ്

Kerala

കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താനായില്ല

Web Desk
|
19 Sept 2023 7:21 AM IST

സംഭവത്തിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താനായില്ല . സംഭവത്തിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പരാതിയിൽ പൊലീസ് ഇടപെടൽ കര്യക്ഷമമല്ലായിരുന്നുവെന്ന് പീഡനം നേരിട്ട യുവതി നേരത്തെ ആരോപിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് കുറ്റ്യാടി കക്കട്ടിൽ യുവതിയെ വീട്ടിൽ കയറി മുഖം മൂടി ധരിച്ച ആൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമം യുവതി ചേറുത്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നു രണ്ട് ദിവസമായിട്ടും പൊലീസിനു അക്രമിയെ കണ്ടെത്താനായില്ല. സംശയം തോന്നിയവരെ ഇതിനോടകം ചോദ്യം ചെയ്തതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

അതിക്രമം നേരിട്ടതിനു പിന്നാലെ പരാതി നൽകിയെങ്കിലും പൊലീസ് വേഗത്തിൽ നടപടികൾ സ്വീകരിച്ചില്ലെന്നും അന്വേഷണത്തിൽ അലംഭാവം കാണിച്ചുവെന്നും അതിക്രമത്തിന് ഇരയായ യുവതി ആരോപിച്ചിരുന്നു.അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം.



Similar Posts