< Back
Kerala
Culprit
Kerala

മലപ്പുറത്ത് കൊലപാതകശ്രമക്കേസ് പ്രതി അസ്സം പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Web Desk
|
4 March 2025 3:53 PM IST

അസ്സം സ്വദേശി മൊയ്നുല്‍ ഹഖ് ആണ് രക്ഷപ്പെട്ടത്

മലപ്പുറം: മലപ്പുറത്ത് കൊലപാതകശ്രമക്കേസ് പ്രതി അസ്സം പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസ്സം സ്വദേശി മൊയ്നുല്‍ ഹഖ് ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 4.30 ന് കുറ്റിപ്പുറത്തു വച്ച് ട്രെയിനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. അസ്സം പൊലീസ് കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോവുകയായിരുന്നു. അസ്സമിലേക്ക് പോകുന്നതിനിടെ ട്രെയിൻ കുറ്റിപ്പുറത്ത് നിര്‍ത്തിയതിനിടെയാണ് പ്രതി ഓടി രക്ഷപെട്ടത്.



Similar Posts