< Back
Kerala
Accused arrested in Tirur Biranchira stabbing case
Kerala

തിരുവനന്തപുരത്ത് കൈവിലങ്ങുമായി പ്രതി ചാടിപ്പോയി

Web Desk
|
9 Nov 2023 6:27 PM IST

എം.ഡി.എം.എ കേസിലാണ് പ്രതി അറസ്റ്റിലായത്

തിരുവനന്തപുരം: പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി കൈവിലങ്ങുമായി ചാടിപ്പോയി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് സംഭവം. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ്‌ വൈദ്യപരിശോധന നടത്താനായി മ്യൂസിയം പൊലീസ് കൊണ്ടുവന്ന മംഗലപുരം സ്വദേശി സെയ്ദ് മുഹമ്മദാണ് ചാടിപ്പോയത്. എം.ഡി.എം.എ കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. പൊലീസ് മാറിനിന്ന വേളയിലാണ് പ്രതി രക്ഷപ്പെട്ടത്. ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായിരിക്കുന്നത്.



Similar Posts