< Back
Kerala
നിരവധി തവണ നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പിഐടി ആക്ട് പ്രകാരം ജയിലിൽ അടച്ചു
Kerala

നിരവധി തവണ നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പിഐടി ആക്ട് പ്രകാരം ജയിലിൽ അടച്ചു

Web Desk
|
23 Nov 2024 7:07 PM IST

കലൂർ സ്വദേശി ടില്ലു തോമസിനെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്

എറണകുളം: നിരവധി തവണ നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പിഐടി ആക്ട് പ്രകാരം ജയിലിൽ അടച്ചു. കലൂർ സ്വദേശി ടില്ലു തോമസിനെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായാണ് ഇയാളെ ജയിലിൽ അടച്ചത്.

പ്രതി കൊച്ചി ന​ഗരത്തിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലും മൂന്ന് നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ഇയാൾ കേരളത്തിന് പുറത്തുനിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്ന് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്. കൊച്ചി സിറ്റി പൊലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.

Similar Posts