< Back
Kerala
മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ
Kerala

മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

Web Desk
|
1 Dec 2022 8:05 PM IST

രാജാക്കാട് പൊന്മുടി സ്വദേശി ജോമോനെയാണ് പിടികൂടിയത്

ഇടുക്കി: പരോളിൽ ഇറങ്ങി പൊലീസിനെ വെട്ടിച്ചു മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ. രാജാക്കാട് പൊന്മുടി സ്വദേശി ജോമോനെയാണ് പിടികൂടിയത്. പൊന്മുടി ജലാശയത്തിന് സമീപത്ത് നിന്നായിരുന്നു പിടികൂടിയത്. ഇന്നലെയാണ് പ്രായമായ മാതാപിതാക്കളെ കാണാൻ പൊലീസ്‌കാർക്കൊപ്പം ഇയാൾ പൊൻമുടിയിലെ വീട്ടിലെത്തിയത്. തുടർന്ന് മുങ്ങുകയായിരുന്നു. കോട്ടയത്ത് നടന്ന കൊലപാതകക്കേസിലെ പ്രതിയായ ജോമോൻ കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ്.



Similar Posts