< Back
Kerala
The accused tried to force their way into the judges chamber of the Changanassery Magistrates Court He also assaulted a police officer
Kerala

ജഡ്ജിയുടെ ചേംബറിൽ കയറാൻ ശ്രമം: തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു

Web Desk
|
28 March 2024 10:31 PM IST

ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ അറസ്റ്റ് ചെയ്തു

കോട്ടയം: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെയാണ് സംഭവം. ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ (65) അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് പരിക്കേറ്റത്. ജയന്റെ പരിക്ക് ഗുരുതരമല്ല.

ക്രിമിനൽ കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് രാവിലത്തെ സിറ്റിങിനിടെ ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടാക്കിയിരുന്നു. പിന്നീട് ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി. എന്നാൽ വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇതിനിടെയാണ് ജയന് പരുക്കേറ്റത്. ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ചങ്ങനാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Similar Posts