< Back
Kerala
ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല
Kerala

ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല

Web Desk
|
6 Oct 2021 11:26 AM IST

നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. കേസിന്‍റെ സ്വഭാവം ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്തിട്ടില്ല. ശബരിമല വിധിയിൽ പ്രതിഷേധിച്ച് അക്രമം നടത്തിയതിന് 2636 കേസുകൾ എടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ എടുത്തത് 836 കേസുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസുകൾ പിൻവലിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.

Similar Posts