< Back
Kerala
പോക്സോ കേസ്; റോയ് വയലാട്ടിന്‍റെയും സൈജു തങ്കച്ചന്‍റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala

പോക്സോ കേസ്; റോയ് വയലാട്ടിന്‍റെയും സൈജു തങ്കച്ചന്‍റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Web Desk
|
16 Feb 2022 6:37 AM IST

ഭീഷണിപ്പെടുത്തി പണം തട്ടാൻ ആണ് പരാതിക്കാർ ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്

പോക്സോ കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭീഷണിപ്പെടുത്തി പണം തട്ടാൻ ആണ് പരാതിക്കാർ ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍.

കഴിഞ്ഞ ആഴ്ചയാണ് റോയ് വയലാട്ടിനും സുഹൃത്തുക്കള്‍ക്കും എതിരെ അമ്മയും 17 കാരിയായ മകളും പീഡന പരാതി നല്‍കിയത്. പരാതിയില്‍ റോയ് വയലാട്ട് സഹായി ഷൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്.



Similar Posts