< Back
Kerala
PP Divya anticipatory bail in Former Kannur ADM Naveen Babu death updates
Kerala

എഡിഎമ്മിൻ്റെ ആത്മഹത്യ; പി.പി ദിവ്യയുടെ മുൻകൂർ ഹരജി പരി​ഗണിക്കുന്നത് മാറ്റി

Web Desk
|
21 Oct 2024 12:37 PM IST

നവീൻ ബാബുവിന്റെ മരണത്തിൽ യുവമോർച്ച മാർച്ച് നടത്തി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പി.പി ദിവ്യയുടെ മുൻകൂർ ഹരജി പരി​ഗണിക്കുന്നത് മാറ്റി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച ഹരജി പരിഗണിക്കും. നവീൻ ബാബുവിൻ്റെ കുടുംബം കക്ഷി ചേരാൻ സമർപ്പിച്ച അപേക്ഷ കോടതി സ്വീകരിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. പി.പി ദിവ്യക്കെതിരെ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ ടൗൺ പൊലീസ് സറ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തുനീക്കി.

ടി.വി പ്രശാന്തനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. കലക്ടറേറ്റിലേക്ക് യുവമോർച്ചയും മാർച്ച് നടത്തി.

Similar Posts