< Back
Kerala

Kerala
തെരഞ്ഞെടുപ്പ് കാലത്തുള്ള ഇഡിയുടെ വരവ് തമാശയായി മാറി- ബിനോയ് വിശ്വം
|1 Dec 2025 3:58 PM IST
'പഴയ വീഞ്ഞും പഴയ കുപ്പിയുമായാണ് ഇഡിയുടെ വരവ്'
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തുള്ള ഇഡിയുടെ വരവ് തമാശയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പഴയ വീഞ്ഞും പഴയ കുപ്പിയുമായാണ് ഇഡിയുടെ വരവ് എന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്ക് വേണ്ടി മസാലബോണ്ട് പണം സ്വരൂപിച്ചതിൽ ഫെമ ചട്ടലംഘനമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി അടക്കമുള്ളവരോട് വിശദീകരണം തേടിയതിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഇതുകൊണ്ട് ജനവിധി അട്ടിമറിക്കാൻ കഴിയുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. ഈ ഓല പാമ്പിനെ ജനങ്ങൾ കുഴിച്ചുമൂടും. വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും വിഷയത്തിൽ ഒരേ സ്വരമാണ്. കുറേ നാളുകൾക്ക് ശേഷം ഇരുവരും ഒരു വിഷയത്തിൽ ഒരേ അഭിപ്രായം പറഞ്ഞു. ഡൽഹിയിൽ വെറുക്കപ്പെട്ട ഇഡി കേരളത്തിൽ പ്രിയപ്പെട്ടതാകുന്നത് എങ്ങനെ? എന്നും ബിനോയ് വിശ്വം ചോദിച്ചു.