< Back
Kerala
Ranjith
Kerala

പാറശാല അരുവാങ്കോടിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി

Web Desk
|
22 Jan 2023 9:14 PM IST

പാറശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: പാറശാല അരുവാങ്കോടിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പാറശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീടിന് സമീപത്ത് ഒരു വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളായ റിജു, വിപിൻ, രജി എന്നിവർ രഞ്ജിത്തിനൊപ്പം മദ്യപിച്ചു. ഇതിനിടെ റിജുവും രജിയും ബിയർ കുപ്പി പൊട്ടിച്ച് രഞ്ജിത്തിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.

രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വിപിൻ ചികിത്സയിലാണ്. റിജുവിനെയും രജിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Tags :
Similar Posts