< Back
Kerala

Kerala
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു - വിഡിയോ
|15 Feb 2024 6:20 PM IST
വിനോദസഞ്ചാരികളുടെ ബൈക്കിനാണ് തീ പിടിച്ചത്
മൂന്നാർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കോഴിക്കോട് നിന്ന് മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികളുടെ ബൈക്കാണ് അപകടത്തില്‍ പെട്ടത്.
മൂന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ രാവിലെ പതിനൊന്നരക്കായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ബൈക്കില്‍ തീ പടരുന്നതു കണ്ട വഴിയോര കച്ചവടക്കാരന്‍ ബഹളം വക്കുകയും ബൈക്ക് നിര്‍ത്തുകയുമായിരുന്നു.
യാത്രക്കാര്‍ ഇറങ്ങി മാറിയതോടെ പെട്രോള്‍ ടാങ്കിനു സമീപം തീ ആളിപ്പടർന്നു. വ്യാപാരികളും നാട്ടുകാരും ടാക്സി ഡ്രൈവർമാരും ചേർന്ന് കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായെത്തി തീയണച്ചു. തീ പടര്‍ന്നതിൻ്റെ കാരണം വ്യക്തമല്ല.