< Back
Kerala
ബിജെപി സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, അതിനുള്ള തെളിവാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്; ‌എ.കെ ബാലന് മറുപടിയുമായി താമരശ്ശേരി ബിഷപ്പ്
Kerala

ബിജെപി സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, അതിനുള്ള തെളിവാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്; ‌എ.കെ ബാലന് മറുപടിയുമായി താമരശ്ശേരി ബിഷപ്പ്

Web Desk
|
9 Aug 2025 12:54 PM IST

'നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ഇവിടെയും വേണം'

കോഴിക്കോട്: ബിജെപി പ്രീണന വിമർശനത്തിൽ എ.കെ ബാലന് മറുപടിയുമായി താമരശ്ശേരി രൂപതാ അധ്യക്ഷൻ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ. ബിജെപി സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതെന്നും റെമീജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു.

എ.കെ ബാലൻ ക്രിസ്ത്യാനിയല്ലല്ലോ. തെളിവ് കൊണ്ടുവരട്ടെ, എന്നിട്ട് സംസാരിക്കാം. നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ഇവിടെയും വേണമെന്ന് താമരശ്ശേരി ബിഷപ്പ് കൂട്ടിച്ചേർത്തു.

വന്യമൃഗ ശല്യം കാരണം തോക്കിന് ലൈസൻസിന് അപേക്ഷിച്ചാൽ ലഭിക്കുന്നില്ല. അത് തരേണ്ടത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ നടപ്പാക്കാനുള്ള കാര്യങ്ങൾ നടപ്പാക്കട്ടെ എന്നിട്ട് കേന്ദ്രത്തെ കുറ്റം പറയട്ടെ. കടൽ ആക്രമണം ഉണ്ടാകുമ്പോൾ വേലി കെട്ടാമെങ്കിൽ വന്യമൃഗ ആക്രമണം ഉണ്ടാകുമ്പോൾ എന്തുകൊണ്ട് വേലി കെട്ടിക്കൂടാ എന്ന് റെമീജിയോസ് ഇഞ്ചനാനിയൽ ചോദിച്ചു.

കന്യാസ്ത്രീകൾക്ക് നേരെയുള്ള ബജ്റംഗ ദൾ ആക്രമണത്തിൽ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ എ.കെ ബാലൻ പരിഹസിച്ചിരുന്നു. തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചതിന് സഭാ നേതൃത്വം മാപ്പ് പറയണമെന്നും റബ്ബറിന് 300 കൂട്ടിതന്നാൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞ ആളാണ് അദ്ദേഹമെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു.

Similar Posts