< Back
Kerala

Kerala
അമിതമായി ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു
|25 May 2023 4:12 PM IST
30 പേരെ കയറ്റേണ്ട ബോട്ടില്‍ 60ൽ അധികം ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്
ആലപ്പുഴ: അമിതമായി ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു. എബനേസർ എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ 60ൽ അധികം ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി.
ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തതിനെ തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റി. ബോട്ട് ജീവനക്കാർക്കും ഉടമക്കെതിരെയും നടപടിയെടുക്കുമെന്ന് തുറമുഖ വകുപ്പ് അറിയിച്ചു.

