< Back
Kerala

Kerala
കൊച്ചി മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
|7 Oct 2023 5:30 PM IST
മാലിപ്പുറം സ്വദേശി മോഹനന്റെ മൃതദേഹമാണ് ലഭിച്ചത്
കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി മോഹനന്റെ മൃതദേഹമാണ് ലഭിച്ചത്. രണ്ടു പേർക്കുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ മാലിപ്പുറം സ്വദേശി ശരത്തിൻറെ മൃതദേഹം ലഭിച്ചിരുന്നു.
ഇന്ന് ഉച്ചയക്ക് ശേഷമാണ് മൃതദേഹം മോഹനന്റെ കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് വിഴ്ചയൊന്നും സംഭവച്ചിട്ടില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. കടൽക്ഷോഭമുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് ചെറിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് ശേഷം മുന്ന് പേർ രക്ഷപ്പെട്ടിരുന്നു.

