< Back
Kerala

Kerala
മലമ്പുഴ ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
30 March 2022 10:21 AM IST
കുളിക്കുന്നതിനിടെ മണികണ്ഠനെ കാണാതാവുകയായിരുന്നു
പാലക്കാട്: മലമ്പുഴ ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് മണികണ്ഠനും സുഹൃത്തുക്കളും മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മണികണ്ഠനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.
The body of a missing youth was found in Malampuzha dam