< Back
Kerala
സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപെട്ട അപർണ്ണയുടെ മൃതദേഹം കണ്ടെത്തി
Kerala

സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപെട്ട അപർണ്ണയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
29 May 2022 2:54 PM IST

ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്

കൊല്ലം: പത്തനാപുരം വെളളാറമണ്ണിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ അപർണയുടെ മൃതദേഹം കണ്ടെടുത്തു. അപകടം നടന്ന പത്തനാപുരം വെളളാറമൺ കടവിൽ നിന്ന് 2 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ചൂണ്ട എറിഞ്ഞ് മൃതദേഹം കരയിലേക്ക് അടുപ്പിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് സംഘം എത്തി ബോട്ടിൽ മൃതദേഹം വെളളാറമൺ കടവിൽ എത്തിക്കുകയുമായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കൂടൽ സ്വദേശിനി അപർണ, വെളളാറമൺ സ്വദേശിനി അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവർക്കൊപ്പം കല്ലടയാറിന്റെ തീരത്ത് ഫോട്ടോ എടുക്കാൻ പോയത്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി ആറ്റിൽ വിഴുകയായിരുന്നു. രക്ഷപെടുത്തുന്നതിനിടെ മറ്റ് രണ്ട് പേരും ഒഴുക്കിൽ പെട്ടു. അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു.

ഇന്നലെ വൈകിട്ട് 6 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും അപർണ്ണയെ കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതോടെ അവസാനിപ്പിച്ച തെരച്ചിൽ രാവിലെയാണ് പുനരാരംഭിച്ചത്. പത്തനാപുരം മൗണ്ട്താബോർ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ് അപർണയും അനുഗ്രഹയും.

Related Tags :
Similar Posts