< Back
Kerala

Kerala
ക്യാപ്റ്റന് കണ്ണീർ സല്യൂട്ട്; മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു
|19 Aug 2022 6:49 PM IST
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പച് വഡിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജ് പ്രളയത്തിൽ അകപ്പെട്ട് മരിച്ചത്.
കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
ഭോപ്പാലിൽ നിന്ന് വിമാനമാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച ശേഷം കൊച്ചി മാമംഗലത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം അഞ്ചുമണിക്ക് പച്ചാളം പൊതുശ്മശാനത്തിലാണ്‌സംസ്‌കരിച്ചത്.
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പച് വഡിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജ് പ്രളയത്തിൽ അകപ്പെട്ട് മരിച്ചത്.