< Back
Kerala
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു
Kerala

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

Web Desk
|
23 July 2025 9:53 PM IST

കുടുംബത്തിന്റെ ആവശ്യപ്രകാരം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു

തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. നാട്ടിലെത്തിച്ച മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോർട്ടം ചെയ്തത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിപഞ്ചികയുടെ ഭർത്താവിനെ നാട്ടിൽ എത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ഇൻക്വസ്റ്റിൽ വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ വ്യക്തത വരുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി വ്യക്തമാക്കി. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരും കൗൺസുലേറ്റും ഇടപെടണമെന്ന് വിപഞ്ചികയുടെ സഹോദരനും പ്രതികരിച്ചു.

കൊലപാതകം എന്ന സംശയം കുടുംബം ആരോപിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് നടപടി കടുപ്പിക്കണമെന്നും, സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും വി മുരളീധരൻ പറഞ്ഞു.

ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ സംസ്‌കരിച്ചിരുന്നു.

Similar Posts