< Back
Kerala
The body was removed from the hospital; Suspension of two employees
Kerala

ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നൽകി; രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Web Desk
|
1 July 2023 3:43 PM IST

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. വീട്ടിലെത്തിച്ച് സംസ്‌കാര ശുശ്രൂഷക്കായി പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കൾ അറിയുന്നത്. ഇന്ന് രാവിലെയാണ് സംഭവം.

വാച്ചിക്കോണം സ്വദേശി വാമദേവൻ കഴിഞ്ഞ ദിവസമാണ് അസുഖ ബാധിതനായി മരിച്ചത്. 68 വയസായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി വിട്ടിലെത്തിച്ച് ശുശ്രൂകൾക്കായി പുറത്തെടുത്തപ്പോഴാണ് മാറിയ വിവരമറിയുന്നത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയെ ബന്ധപ്പെടുകയും വിവരമറിയിക്കുകയും പിന്നീട് വാമദേവന്റെ മൃതദേഹം മാറി എടുക്കുകയും ചെയ്തു. രാജേന്ദ്രൻ എന്ന 70 കാരന്റെ മൃതദേഹമാണ് മാറി നൽകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.

Similar Posts